26
Dec 2023
Mon
26 Dec 2023 Mon

മലപ്പുറത്ത് പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിക്ക് സമീപം കുഴിഞ്ഞൊളം സ്വദേശി സിനാന്‍ ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. കാട്ടുപന്നി ശല്യം തടയാന്‍ വേണ്ടി സ്ഥാപിച്ചതായിരുന്നു വൈദ്യുതി വേലി.

സിനാന്റെ സുഹൃത്ത് 17 കാരന്‍ ഷംനാദ് ഇതേ വൈദ്യുത വേലിയില്‍ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9:00 നാണ് നാടിനെ നടുക്കിയ ദുരന്തം. ഇരുവരും ഫുട്‌ബോള്‍ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ സിനാന്റെ വീട്ടില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.