06
Jul 2024
Mon
06 Jul 2024 Mon
17 year old boy dies after horse kicked him during muharram procession

മു​ഹറം ഘോഷയാത്രയ്ക്കിടെ കുതിരയുടെ തൊഴിയേറ്റ് ചികിൽസയിലിരുന്ന 17കാരൻ മരിച്ചു. മുഹമ്മദ് ഇബ്രാഹിം എന്ന കുട്ടിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദിലെ ചന്ദ്രയാൻ​ഗുട്ടയിൽ ജൂലൈ 18നാണ് 17കാരനെ കുതിര തൊഴിച്ചത്. വ്യാഴാഴ്ച വൈകീട്ട് കൂട്ടുകാർക്കൊപ്പം മുഹറം ഘോഷയാത്ര കാണുന്നതിനിടെയായിരുന്നു മുഹമ്മദ് ഇബ്രാഹിമിനെ കുതിര തൊഴിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയറ്റിൽ തൊഴിയേറ്റ് നിലത്തുവീണ കൗമാരക്കാരനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ചികിൽസ നൽകിയ ശേഷം വിദ​ഗ്ധ ചികിൽസയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും രക്ഷിതാക്കൾ കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി.

വീട്ടിൽ ചെന്ന് ദിവസങ്ങൾക്കു ശേഷം കുട്ടിയുടെ നില വഷളാവുകയും ജൂലൈ 21ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ചികിൽസയിലിരിക്കെ ഇബ്രാഹിം മരിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് നിമ​ഗനം. പോസ്റ്റ്മോർട്ടം റിപോർട്ടിലെ ഇതുസംബന്ധിച്ച് വ്യക്തത കൈവരൂ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക