28
Jul 2023
Sun
28 Jul 2023 Sun

അടൂരില്‍ 17 കാരിയെ ആദ്യം കാമുകന്‍ പീഡിപ്പിച്ചു, പിന്നീട് സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ചു; കൂട്ട അറസ്റ്റ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പത്തനംതിട്ട അടൂരില്‍ ആറു പേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലൈ ആദ്യവാരമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിയുടെ മൊഴി. പിന്നീട് കാമുകന്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കൈമാറി. പെണ്‍കുട്ടിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോയി. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയില്‍ ഹാജരാക്കും.