23
Dec 2024
Sat
23 Dec 2024 Sat
17 year old girl gave birth to baby in Pathanamthitta 21 year man arrested
പത്തനംതിട്ട അടൂര്‍ ഏനാത്തില്‍ 17കാരി പ്രസവിച്ചു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന് എട്ട് മാസം പ്രായമായപ്പോഴാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന 21കാരനെ ഏനാത്ത് പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും. പെണ്‍കുട്ടിയെയും കുഞ്ഞിനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റിയേക്കും. പോലീസ് ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഏറെക്കാലമായി ആദിത്യനും പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസം.
കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ബന്ധുവാണ് വിഷയം പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അറിവോടെയായിരുന്നു 17കാരിയും ആദിത്യനും ദാമ്പത്യജീവിതം നയിച്ചുവന്നിരുന്നത്.

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക