27
Feb 2024
Mon
27 Feb 2024 Mon
18 year old student dies in accident on the day he passed in driving test

തൃക്കരിപ്പൂര്‍: ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം 18കാരനായ വിദ്യാര്‍ഥി സ്‌കൂട്ടറില്‍ ടിപ്പറിടിച്ചു മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്ക്. തൃക്കരിപ്പൂര്‍ കൂലേരി സ്വദേശിയും പ്രവാസിയുമായ അബ്ദുല്‍ നാസറിന്റെ മകന്‍ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ നൗഫലിന്റെ മകള്‍ നഹാന തനസ് നൗഫലിനാണ് പരിക്കേറ്റത്.(18 year old student dies in accident on the day he passed in driving test)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഹാന കണ്ണൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. പഴയങ്ങാടി വാദിഹുദാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
തിങ്കളാഴ്ച്ച ഉച്ചയോടെ പഴയങ്ങാടി ചെമ്പല്ലികുണ്ട് കള്ള് ഷാപ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവാഫ് നാസര്‍ മരിക്കുകയായിരുന്നു.