01
Oct 2023
Tue
01 Oct 2023 Tue

ജയ്പൂര്‍: സാറ അബ്ദുല്ലയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ്. സചിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമായത്. തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ പങ്കാളിയുടെ പേരെഴുതാനുള്ള കോളത്തില്‍ ഡിവോഴ്‌സ്ഡ് എന്നാണ് പൈലറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് 46കാരനായ സചിന്‍ പൈലറ്റ് സാറ അബ്ദുല്ലയുമായുള്ള വിവാഹമോചനം പ്രഖ്യാപിക്കുന്നത്. മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ മകളാണ് സാറ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2004ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ക്ക് അരാന്‍, വിഹാന്‍ എന്നീ രണ്ട് മക്കളുണ്ട്. രണ്ട് മക്കളേയും തന്റെ ആശ്രിതരായാണ് പൈലറ്റ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സചിന്‍ പൈലറ്റിന്റെ സമ്പത്ത് ഇരട്ടിയായി. 2018ല്‍ സചിന്‍ പൈലറ്റിന്റെ ആകെ ആസ്തി 3.8 കോടിയായിരുന്നു. 2023ല്‍ ഇത് 7.5 കോടിയായി ഉയര്‍ന്നു. നവംബര്‍ 25നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.