കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കാമുകനെത്തേടി പൊലിസ്. ഞായറാഴ്ചയാണ് 19 കാരിയെ വീടിനുള്ളില്‍ അര്‍ധനഗ്‌നയായി കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് പെണ്‍കുട്ടിയിപ്പോഴുള്ളത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
|
വീടിന്റെ സിറ്റൗട്ടില്‍ കഴുത്തില്‍ ഷാള്‍ മുറുകി ബോധമറ്റ നിലയില്‍ അര്‍ധനഗ്‌നയായി കിടക്കുന്ന പെണ്‍കുട്ടിയെ അതുവഴി പോയ ബന്ധുവാണ് കണ്ടെത്തുന്നത്. കുട്ടിയുടെ കയ്യിലെ മുറിവില്‍ ഉറുമ്പരിച്ച നിലയിലാണ്. അതിനാല്‍ ഏറെ നേരം പെണ്‍കുട്ടി മുറിവേറ്റ് കിടന്നുവെന്ന് വ്യക്തമാണ്. ഈ സമയം വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. പിതാവ് കുടുംബവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ബന്ധു ഉടന്‍ വിവരം അറിയിച്ചത് പ്രകാരം പൊലിസെത്തിയാണ് നടപടികള്‍ നീക്കിയത്.
തുടര്‍ന്ന് കുട്ടിയെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. കാമുകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
19-year-old found naked with shawl tied around her neck inside her house; condition critical; police searching for boyfriend


