കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19 കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടില്‍ ശ്രീക്കുട്ടി ആണ് അറസ്റ്റിലായത്. വള്ളിക്കുന്നം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെയാണ് ശ്രീകുട്ടി പീഡിപ്പിച്ചത്. ഡിസംബര്‍ ഒന്നിനാണ് യുവതി 16 കാരനെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്. പിന്നീട് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
|
യുവതി നേരത്തെ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ കാമുകനെ കാണാതിരിക്കാനായി യുവതിയെ ബന്ധുവായ 16കാരന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. ഇതോടെ യുവതി 16 കാരനുമായി അടുപ്പത്തിലായി. തുടര്‍ന്നാണ് 16 കാരനെ വിളിച്ചുകൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിപ്പിച്ച് പീഡിപ്പിച്ചത്. പീഡനവിവരം യുവതി സമ്മതിച്ചതായി വള്ളികുന്നം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി ബിനുകുമാര്‍ പറഞ്ഞു.
16 കാരന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെ രാവിലെ പത്തനംതിട്ട ബസ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
19-year-old woman arrested in Kollam for raping boy


