10
Apr 2023
Sun
10 Apr 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: വേളാങ്കണ്ണി തീർത്ഥാടകർ സഞ്ചരിച്ച ബസ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ട് രണ്ടു മലയാളികൾ മരിച്ചു. തൃശൂർ ഒല്ലൂർ നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടിലെ മന്നാർഗുഡിയിൽ പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്.

ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞായിരുന്നു അപകടം. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഘം വേളാങ്കണ്ണിയിലേക്ക് യാത്ര തിരിച്ചത്.

മന്നാർഗുഡിയ്ക്ക് സമീപം വെച്ച് വളവു തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടികൾ അടക്കം 47 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക