തിരുവനന്തപുരം: കേരളത്തില്‍ ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ (2 months welfare pension for Onam, disbursement within 3 days) നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും നടപ്പു മാസത്തെ പെന്‍ഷനും ചേര്‍ത്തുള്ള രണ്ട് മാസത്തെ വിഹിതമാണ് നല്‍കുക. 60 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതുപ്രകാരം 3,200 രൂപ വീതം ഈ മാസം അവസാനത്തോടെ, അല്ലെങ്കില്‍ മൂന്നുദിവസത്തിനുള്ളില്‍ കിട്ടിത്തുടങ്ങും. 1,800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3,000 കോടി രൂപ ധന വകുപ്പ് കടമെടുക്കും.
|
5 മാസത്തെ കുടിശികയില്‍ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച മുന്‍ഗണനാ ക്രമത്തില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശ്ശിക കൂടി ചേര്‍ത്ത് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.
ഓണക്കാല ചെലവുകള്‍ക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. ഡിസംബര്‍ മാസം വരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കടമെടുപ്പ് പരിധിയില്‍ ബാക്കിയുള്ളത് 3,753 കോടിയാണ്. ഇതില്‍ 3,000 കോടി കടമെടുത്ത് ക്ഷേമ പെന്‍ഷന്‍ കൊടുക്കുകം. ബാക്കി അത്യാവശ്യ ചെലവുകള്‍ക്ക് തുക അനുവദിക്കാനുമാണ് തീരുമാനം. കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തില്‍ ഈ വര്‍ഷം 15,000 കോടി രൂപയോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്ക്.
2 months welfare pension for Onam, disbursement within 3 days
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





