01
Jul 2023
Sun
01 Jul 2023 Sun

കട്ടപ്പന: വണ്ടന്മേട് രാജാക്കണ്ടത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു.രാജാക്കണ്ടം മംഗലംപടി സ്വദേശികളായ പ്രദീപ്(24), രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് പാറക്കുളത്തിലിറങ്ങിയത്. മൂന്നുപേര്‍ രക്ഷപെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തി ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പുറ്റടിയിലെ ഗവ. ആശുപത്രിയിലേക്ക് മാറ്റി.