16
Apr 2024
Thu
16 Apr 2024 Thu
20 carcasses of monkeys found in municipality water tank

കുടിവെള്ളത്തിന് ദുര്‍ഗന്ധമെന്ന ജനങ്ങളുടെ പരാതിയില്‍ തുടര്‍ന്ന് മുനിസിപാലിറ്റിയുടെ ജലസംഭരണിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 20 കുരങ്ങളുടെ മൃതദേഹങ്ങള്‍. തെലങ്കാന ജില്ലയിലെ നല്‍ഗോണ്ട ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.(20 carcasses of monkeys found in municipality water tank)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊടുംചൂടിനെ തുടര്‍ന്ന് വെള്ളംതേടിയെത്തിയ കുരങ്ങുകള്‍ ടാങ്കില്‍ വീണ് മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. ടാങ്കിന്റെ മേല്‍ക്കൂരയിലെ ചെറിയ വിടവിലൂടെയാണ് കുരങ്ങുകള്‍ ടാങ്കിലിറങ്ങിയത്. എന്നാല്‍ ഇവയ്ക്കു പിന്നീട് രക്ഷപ്പെടാന്‍ സാധിക്കാതെ വരികയായിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പാണ് കുരങ്ങുകള്‍ ചത്തതെന്നാണ് മൃതദേഹങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നത്. ഈ വെള്ളമാണ് ജനങ്ങള്‍ക്കു വിതരണം ചെയ്തുവന്നിരുന്നത്. ദുര്‍ഗന്ധം അസഹ്യമായതോടെയാണ് പരാതി ഉയര്‍ന്നതും ടാങ്കില്‍ പരിശോധന നടത്തിയതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക