എസ്ബിഐ ബാങ്കില്‍ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു. കര്‍ണാടകയിലെ ചാദച്ചന്‍ നഗരത്തിലെ ശാഖയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കൊള്ള നടന്നത്. സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചത്.
|
ബാങ്ക് ജീവനക്കാരെ കീഴ്‌പ്പെടുത്തിയ സംഘം മാനേജരെയും മറ്റ് ജീവനക്കാരെയും കൈയുംകാലും കെട്ടി ശുചിമുറിയില്‍ പൂട്ടിയിട്ടാണ് സംഘം 20 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും ഒരു കോടി രൂപ പണമായും കവര്‍ന്നത്.
മാനേജരെ ഭീഷണിപ്പെടുത്തി പണം ഇരുന്ന ട്രേയും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറും തുറന്ന് ഇവ എടുത്ത് അക്രമികള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊള്ളക്കാര്‍ എത്തിയ വാനില്‍ ഉണ്ടായിരുന്ന നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
കൊള്ളമുതലുമായി കടന്നുകളയുന്നതിനിടെ അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം സോളാപുര്‍ ജില്ലയില്‍ വച്ച് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ALSO READ: ജോലി കഴിഞ്ഞു മടങ്ങവെ കാറിടിച്ചു പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





