ജോലി കഴിഞ്ഞു മടങ്ങവെ അമിത വേഗത്തിലെത്തിയ കാറിടിച്ചു പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രത്തിലെ സബ് എഡിറ്ററും
കണ്ണൂര്‍ മുണ്ടേരിമൊട്ട കോളില്‍മൂല പുതിയപുരയില്‍ അബ്ദുറഹീം – ജമീല ദമ്പതികളുടെ മകനുമായ ജാഫര്‍ അബ്ദുര്‍റഹീം(33)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 12.50ഓടെയാണ് അപകടം. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫിസില്‍ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഫുട്പാത്തിലൂടെ നടന്നുപോവുന്നതിനിടെ ജാഫറിനെയും സഹപ്രവര്‍ത്തകന്‍ അസീസിനെയും എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
|
ജാഫറിന് ഗുരുതരമായി പരിക്കേറ്റെങ്കിലും അസീസ് പരിക്കുകളില്ലാതെ രക്ഷപെട്ടു. ജാഫറിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിറാജ് പത്രത്തിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപോര്‍ട്ടറായി ജോലി ചെയ്ത ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.
ALSO READ: കൊല്ലത്ത് സ്ത്രീധന പീഡനം; ഗര്‍ഭിണിയായ ഭാര്യയുടെ അടിവയറ്റില്‍ ചവിട്ടിയ സൈനികനെതിരേ കേസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





