29
Oct 2025
Wed
29 Oct 2025 Wed
20 year old man arrested for sexually abusing 16 year old girl in Kozhikkode

കോഴിക്കോട്ട് 16കാരിയെ നിരവധി തവണ ലൈംഗിമായി പീഡിപ്പിച്ച 20കാരന്‍ പിടിയില്‍. പുതിയങ്ങാടി വെസ്റ്റ്ഹില്‍ സ്വദേശി അമ്പാടി വീട്ടില്‍ മഹിയെയാണ് വെള്ളയില്‍ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വെസ്റ്റ്ഹില്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് പ്രതി നിരവധി തവണ പീഡിപ്പിച്ചത്.

whatsapp കോഴിക്കോട്ട് 16കാരിയെ നിരവധി തവണ ലൈംഗിമായി പീഡിപ്പിച്ച 20കാരന്‍ പിടിയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ഡിസംബര്‍ മുതലാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുതുടങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരന്‍ പിടിയില്‍