തിരുവല്ല തിരുമൂലപുരത്ത് സഹപാഠിയായ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് 21കാരന്‍ തൂങ്ങിമരിച്ചു. കുമളി സ്വദേശി അഭിജിത്ത് ഷാജി ആണ് മരിച്ചത്. തിരുവല്ലയില്‍ ജര്‍മന്‍ ഭാഷാ പഠനം നടത്തുകയായിരുന്ന അഭിജിത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുമളി സ്വദേശിനിയായ പെണ്‍കുട്ടിയും അഭിജിത്തും ഒരേ സ്ഥാപനത്തിനായിരുന്നു പഠിച്ചിരുന്നത്. ഈ പെണ്‍കുട്ടിയെ വീഡിയോ കോളില്‍ വിളിച്ചുനിര്‍ത്തിയശേഷം അഭിജിത്ത് കഴുത്തില്‍ കുരുക്കിട്ട് ചാടുകയായിരുന്നു.
|
ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി തിരുമൂലപുരത്തെ വാടക വീട്ടിലെത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വിവരം അറിയുക്കുകയായിരുന്നു. ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കളായ ആണ്‍കുട്ടികളോട് പെണ്‍കുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിനെ ചൊല്ലി പലതവണ ഇയാള്‍ പെണ്‍കുട്ടിയോടെ വഴക്കടിക്കുകയും ചെയ്തിരുന്നു.
അഭിജിത്ത് പല തവണ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നു പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. ഈ വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയും പ്രണയബന്ധത്തില്‍നിന്നും പിന്മാറുകയാണെന്നു യുവാവിനോട് പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





