26
Jun 2025
Mon
26 Jun 2025 Mon
21 year old man committed suicide after father could not buy him luxury car

അച്ഛന്‍ ആഡംബരകാര്‍ വാങ്ങിനല്‍കാത്തതിനെ തുടര്‍ന്ന് 21കാര്‍ ജീവനൊടുക്കി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. തോട്ടം തൊഴിലാളിയാണ് യുവാവിന്റെ അച്ഛനെന്നും ആഡംബരകാര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 30 കൃഷിയിടത്തിലേക്ക് പോയ യുവാവ് വിഷം കഴിച്ച ശേഷം തിരികെ വീട്ടിലെത്തി മാതാപിതാക്കളോട് ഇക്കാര്യം പറയുകയായിരുന്നു. മാതാപിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മെയ് 31ന് യുവാവ് മരിച്ചു.

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച യുവാവ് മദ്യത്തിന് അടിമയായിരുന്നുവെന്നും മനോനില ശരിയല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആഡംബര വീടും കാറും വേണമെന്നാവശ്യപ്പെട്ട് യുവാവ് വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നുവെന്നും ജഗദേവ് പൂര്‍ പൊലീസ് പറയുന്നു.

ആഡംബര കാര്‍ വാങ്ങാന്‍ ശേഷിയില്ലെന്നും എന്നാല്‍ മറ്റൊരു കാര്‍ വാങ്ങി നല്‍കാമെന്നും മെയ് 30ന് യുവാവിനോട് കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു വഴങ്ങാത്ത യുവാവ് അന്നേദിവസം ഉച്ചകഴിഞ്ഞ് വിഷം കഴിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ALSO READ: ഉപയോ​ഗിക്കുന്നത് ഒന്നരലക്ഷം രൂപയുടെ മൊബൈൽ ഫോൺ; ആഡംബരജീവിതത്തിനായി 17 പവൻ സ്വർണം കവർന്ന ഇൻസ്റ്റ​ഗ്രാം താരം അറസ്റ്റിൽ