01
Aug 2023
Wed
01 Aug 2023 Wed

ഇടുക്കി രാജാക്കാട് കമ്പിളികണ്ടത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ്(22) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധന്‍ പുലര്‍ച്ചെയാണ് യുവാവ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ ഉച്ചയ്ക്ക് ശേഷം കമ്പിളികണ്ടം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറ്റു രണ്ട് ഇരുചക്ര വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.