02
Sep 2023
Fri
02 Sep 2023 Fri

പനാജി: തനിക്കെതിരേ പൊലീസില്‍ പരാതി നല്‍കിയതിന് യുവാവ് കാമുകിയെ കൊന്ന് കാട്ടില്‍ തള്ളി. 30കാരിയായ കാമാക്ഷി നായിക്ക് ആണ് കൊല്ലപ്പെട്ടത്. ഗോവയിലാണ് സംഭവം. 22കാരനായ പ്രകാശ് ചുഞ്ച് വാദ് ആണ് കൊലപാതകം നടത്തിയത്. തനിക്കെതിരേ പരാതി നല്‍കിയതിന്റെ പിറ്റേദിവസമാണ് ഇയാള്‍ കാമാക്ഷിയെ കുത്തിക്കൊന്ന ശേഷം മഹാരാഷ്ട്രയിലെ വനത്തില്‍ തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ചയാണ് യുവതി വഴക്കിനെ തുടര്‍ന്ന് ഗോവ മാപുസ പൊലീസ് സ്റ്റേഷനില്‍ കാമുകനായ പ്രകാശിനെതിരേ പരാതി നല്‍കിയത്. യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ യുവതിയുടെ ഫ്‌ളാറ്റിലെത്തിയ യുവാവ് കാമാക്ഷിയെ കുത്തിക്കൊല്ലുകയായിരുന്നു. കാമാക്ഷിയുടെ മൃതദേഹം കാറില്‍കയറ്റി 80 കിലോമീറ്റര്‍ അകലെ മഹാരാഷ്ട്രയിലെ വനത്തിലാണ് കൊണ്ടുപോയി തള്ളിയത്.

യുവതിയുടെ ബന്ധു ഫ്‌ളാറ്റിലെത്തിയപ്പോള്‍ ഇവിടെ ചോരക്കറ കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.