വർക്കല: കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 23കാരൻ മരിച്ചു. യുവാവിന്റെ അമ്മയും സഹോദരങ്ങളും ചികിൽസയിൽ. വർക്കല ഇലകമൺ സ്വദേശി വിനു (23) ആണ് ശനിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിക്കുകയായിരുന്നു.(23 year old man dies of food poison from cake)
|
ഫെബ്രുവരി 29ന് വർക്കലയിലെ സ്റ്റേഷനറി കടയിൽനിന്ന് വാങ്ങിയ കേക്ക് വിനുവും മറ്റ് കുടുംബാംഗങ്ങളും കഴിച്ചിരുന്നു. ഇതിന് പിന്നാലെ വയറുവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ വിനുവിനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഉണ്ടായി.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിനു ചികിൽസയിലിരിക്കെ മരിക്കുകയായിരുന്നു. വിനുവിൻറെ അമ്മയും സഹോദരങ്ങളും ആശുപത്രിയിൽ ചികിത്സയിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





