ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിക്കാനിടയായ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് മൊബൈല്‍ ഫോണുകളെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. ബംഗളുരുവിലേക്ക് പോയ ബസ്സില്‍ 234 സ്മാര്‍ട്ട് ഫോണുകളുടെ പാഴ്‌സല്‍ ഉണ്ടായിരുന്നു.
|
ബൈക്കും ബസ്സും കൂട്ടിയിടിക്കുകയും ബൈക്ക് ബസ്സിനടിയില്‍ പെടുകയും ചെയ്തു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടി ഇന്ധനം പരന്നൊഴുകയും വാഹനം റോഡിലുരഞ്ഞുണ്ടീയ തീപ്പൊരിയില്‍ തീ ആളിപ്പിടിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ മൊബൈല്‍ ഫോണുകളുടെ ബാറ്ററികള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. 46 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഹൈദരാബാദ് സ്വദേശിയായ മംഗനാഥ് എന്ന വ്യാപാരി ബംഗളുരുവിലേക്ക് അയച്ചത്. ബംഗളുരുവിലെ ഇ കൊമേഴ്‌സ് കമ്പനിയിലേക്ക് കൊണ്ടുവരികയായിരുന്നു പാഴ്‌സല്‍. ഫോണുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഇവിടെ നിന്നായിരുന്നു വിതരണത്തിനു കൊണ്ടുപോവേണ്ടിയിരുന്നത്.
മൊബൈല്‍ ഫോണുകളുടെ ബാറ്ററികള്‍ക്കു പുറമേ ബസ്സിലെ എയര്‍ കണ്ടീഷനിങ് സംവിധാനവും പൊട്ടിത്തെറിച്ചതായി ആന്ധ്രാ ഫയര്‍ സര്‍വീസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പി വെങ്കട്ടരാമന്‍ പറഞ്ഞു. കനത്ത ചൂടില്‍ ബസ്സിന്റെ തറ നിര്‍മിച്ച അലുമിനീയം ഷീറ്റുകള്‍ വരെ ഉരുകിപ്പോയതായും അദ്ദേഹം പറഞ്ഞു.
ALSO READ: കാണാതായ വയോധിക വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍





