13
Nov 2026
Fri
13 Nov 2026 Fri
16 killed in mini bus truck collision

മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 പേർക്ക് ദാരുണാന്ത്യം. അസമിലെ കാസിരംഗയ്ക്ക് സമീപമാണ് അപകടം. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൊകാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന മിനിബസിലേക്ക് റോംഗാജാനിൽ വെച്ച് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി.

പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ ആദ്യം ഏഴ് പേർ മരിച്ചതായാണ് പ്രാഥമിക വിവരം ലഭിച്ചതെന്ന് ഗൊലാഘട്ട് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് സ്വപ്നനീൽ ദേക പിടിഐയോട് പറഞ്ഞു. ബസിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരിക്കേറ്റവരെ കോഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ദേശീയോദ്യാനത്തിന് സമീപം ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണങ്ങൾ ലംഘിച്ച് മിനിബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ചതാകാമെന്നും പൊലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക