05
Jan 2024
Fri
05 Jan 2024 Fri

നാലു മക്കളുടെ മാതാവായ 25കാരിയെ മലപ്പുറം പന്തല്ലൂരിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭർതൃപിതാവിന്റെ ശാരീരികമായും മാനസികമായുമുള്ള പീഡനം തഹ്ദില നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു. യുവതിയുടെ ഇളയകുട്ടിക്ക് രണ്ടുവയസ്സാണ് പ്രായം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക