കണ്ണൂർ കണ്ണോത്തുംചാലിൽ ജ്വല്ലറി ഉടമയുടെ വീട് കുത്തിത്തുറന്ന് 26 ലക്ഷത്തിൻറെ സ്വർണം കവർന്നു. വെള്ളിയാഴ്ച ഉച്ചയോടെ കണ്ണോത്തുംചാലിലെ ലൈവ് ഷോർ എന്ന അപ്പാർട്ട്മെൻറിലാണ് സംഭവം. ബെല്ലാർ റോഡിലെ സ്റ്റാർ ഗോൾഡ് ജ്വല്ലറിയുടമയായ നിശ്ചൽ പ്രവീൺ വസന്തിന്റെ വാടക അപ്പാർട്ട്മെൻറിലാണ് കവർച്ച നടന്നത്.
|
തൊട്ടടുത്ത അപ്പാർട്ട്മെൻറിലും മോഷണശ്രമം നടന്നതായി പോലീസ് പറഞ്ഞു. വീടിൻറെ മുൻവാതിൽ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. കിടപ്പുമുറിയുടെ അലമാരയിലെ രണ്ടു വലിപ്പുകളിൽ സൂക്ഷിച്ച 26,18,780 രൂപ വില വരുന്ന 432.420 ഗ്രാം സ്വർണാഭരണങ്ങളും 54000 രൂപയുമാണ് കള്ളൻ കവർന്നത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





