26
Feb 2024
Fri
26 Feb 2024 Fri
ബാങ്ക് ജപ്തി; വീടൊഴിയേണ്ട ദിവസം തൃശൂരില്‍ 26കാരന്‍ ജീവനൊടുക്കി

ബാങ്ക് ജപ്തിയുടെ ഭാഗമായി വീടൊഴിയേണ്ട ദിവസം തൃശൂരില്‍ 26കാരന്‍ ജീവനൊടുക്കി. തൃശൂര്‍ കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട് വയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം 12 വര്‍ഷം മുമ്പ് സ്വാകാര്യ ബാങ്കില്‍ നിന്ന് എട്ടുലക്ഷം വായ്പ എടുത്തിരുന്നു. ഇതില്‍ 8,74,000 രൂപ കുടുംബം തിരിച്ചടച്ചു. കോവിഡ് കാല പ്രതിസന്ധിയലകപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. ആറ് ലക്ഷം രൂപ വായ്പ കുടിശ്ശിക ആയതോടെ ബാങ്ക് ജപ്തിനടപടിയിലേക്ക് കടന്നു.

വീട് ഒഴിഞ്ഞ് ഇന്ന് ബന്ധുവീട്ടിലേക്ക് മാറാനിരിക്കെയാണ് വിഷ്ണു രാവിലെ ജീവനൊടുക്കിയത്. ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വായ്പാ തിരിച്ചടവിന് ബാങ്കിനോട് സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നുവെന്നും പഞ്ചായത്തംഗം പറഞ്ഞു.