03
Dec 2025
Fri
03 Dec 2025 Fri
26 year old vlogger dies after given birth to twin girls

ഇരട്ടക്കുട്ടികളെ പ്രസവിച്ചതിനു പിന്നാലെ വ്‌ളോഗറായ 26കാരി മരിച്ചു. പാകിസ്താനിലെ ലാഹോറിലാണ് സംഭവം. വ്‌ളോഗറും ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സരുമായ പ്യാരി മറിയമാണ് മരിച്ചത്. യുവതി ജന്മം നല്‍കിയ രണ്ട് പെണ്‍കുട്ടികളും സുഖമായിരിക്കുന്നതായി ഭര്‍ത്താവ് അഹ്‌സാന്‍ അലി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസവത്തിനു പിന്നാലെ യുവതിയുടെ ആരോഗ്യാവസ്ഥ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭര്‍ത്താവുമൊത്തുള്ള വീഡിയോകളും ഡാന്‍സ് വീഡിയോകളുമാണ് യുവതി ടിക് ടോക്കില്‍ പങ്കുവച്ചിരുന്നത്. 20 ലക്ഷത്തോളം ഫോളോവേഴ്‌സാണ് ടിക് ടോക്കില്‍ യുവതിക്കുള്ളത്.

ALSO READ: എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍