യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രായേലിനു നേരെയും പശ്ചമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെയും ഇറാന്‍ പ്രത്യാക്രമണം തുടരുന്നു. ടെല്‍ അവീവിലെ താമസകേന്ദ്രം ഇറാന്‍ ആക്രമണത്തില്‍ തകരുകയും ഒരാള്‍ മരിക്കുകയും ഡസന്‍കണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല്‍പതുവയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും തകര്‍ന്നു. 27 പേര്‍ക്ക് പരിക്കേറ്റതായും മേഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് അറിയിച്ചു.
|
ശനിയാഴ്ച രാത്രിയായിരുന്നു യുഎസും ഇസ്രായേലും സംയുക്തമായി ഇറാനില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ഇതിനു തിരിച്ചടിയായി ഇറാന്‍ യുഎഇ, ബഹ്‌റയന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളും ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങള്‍ക്കു നേരെയും ബാലിസ്റ്റിക് മിസൈലുകള്‍ പായിച്ചു. സൈനികതാവളങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.
ALSO READ: അലി ഖാംനഇ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





