27
Dec 2023
Sat
27 Dec 2023 Sat

പ​ത്ത​നം​തി​ട്ടയിൽ ബ​ന്ധു​വാ​യ 14കാരിയെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 77 വ​ർ​ഷം ക​ഠി​ന ത​ട​വും മൂ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. പ​ത്ത​നം​തി​ട്ട പ്ര​മാ​ടം ഇ​ള​കൊ​ള്ളൂ​ർ ക​ള​ർ നി​ൽ​ക്കു​ന്ന​തി​ൽ സു​നി​ലി​നെ(27​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കിയില്ലെങ്കിൽ ഒ​ന്ന​ര വ​ർ​ഷം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വിധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യിരുന്നു അന്ന് പെൺകുട്ടി. ഭീ​ഷ​ണി​യി​ലൂ​ടെ​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യും പ്ര​തി പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​യം മൂ​ലം പെ​ൺ​കു​ട്ടി വി​വ​രം പു​റ​ത്തു പ​റ​ഞ്ഞി​രു​ന്നി​ല്ല. പിന്നീട് വിവരം പുറത്തറിയുന്നതും പൊലീസിൽ പരാതി നൽകുകയായിരുന്നു.