യുപിയിലെ സംഭാലില്‍ മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച ജുമാ മസ്ജില്‍ സംഘപരിവാരം അവകാശമുന്നയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശിച്ച സര്‍വേ ഒരു വിഭാഗം തടഞ്ഞു. വന്‍ പോലീസ് സന്നാഹത്തോടെയെത്തിയ സര്‍വേ സംഘത്തെ നൂറുകണക്കിന് പേരാണ് തടഞ്ഞത്. ഇവര്‍ക്കെതിരേ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങള്ക്ക് തീയിടുകയും പോലീസുകാരെ കല്ലെറിയുകയും ചെയ്തു. നഈം, ബിലാല്‍, നൗമാന്‍ എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ മുപ്പതിലേറെ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
|
ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്ന സംഘപരിവാര അവകാശവാദം കോടതിയിലെത്തുകയും കഴിഞ്ഞദിവസം സര്‍വേക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഞായര്‍ രാവിലെ ഏഴരയോടെയാണ് സര്‍വേ സംഘം പള്ളിയുടെ പരിസരത്തെത്തിയത്.
സര്‍വേ തടഞ്ഞവരില്‍ നിന്ന് മൂന്നു സ്ത്രീകളടക്കം 15 പേരെ അസ്റ്റ് ചെയ്തതായി മൊറാദാബാദ് പോലീസ് കമ്മീഷണര്‍ അനാഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. കൂടുതല്‍ പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ബിജെപിയുടെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമെന്ന് യോഗി ആദിത്യനാഥ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





