03
Feb 2024
Thu
03 Feb 2024 Thu
bjps next aims are kashi and mathura says adithyanath

ബിജെപിയുടെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമെന്ന് വ്യക്തമാക്കി പാര്‍ട്ടി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും ആദിത്യനാഥ് പറഞ്ഞു.(bjps next aims are kashi and mathura says adithyanath)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോള്‍ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചുവെന്നും ആദിത്യനാഥ് പറയുന്നു. ബിജെപിയുടേത് വെറും വാഗ്ദാനമായിരുന്നില്ല. അത് നടപ്പാക്കി. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നിവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുന്‍സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യയില്‍ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്ത ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയതിനു പിന്നാലെ ഗ്യാന്‍വാപി മസ്ജിദില്‍ കോടതി അനുമതിയോട് ഹിന്ദുത്വര്‍ പൂജ തുടങ്ങിയത് കഴിഞ്ഞദിവസമാണ്. ഇതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുണ്ടായിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക