23
Oct 2024
Fri
23 Oct 2024 Fri
3 year old girl dies after balloon burst while inflating

ഊതിവീര്‍പ്പിക്കുന്നതിനിടെ പൊട്ടിയ ബലൂണിന്റെ കഷ്ണം തൊണ്ടയില്‍ കുടുങ്ങുമൂന്നുവയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ നവാബ് ഗഞ്ചിലാണ് സംഭവം. സൈറയാണ് മരിച്ചത്. മുത്തച്ഛന്റെ വീട്ടിലെത്തിയ കുട്ടി ബലൂണ്‍ ഉപയോഗിച്ചു കളിക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബലൂണ്‍ കഷ്ണം കുട്ടിയുടെ ശ്വാസനാളിയില്‍ തടസ്സമുണ്ടാക്കിയതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക