23
Jan 2025
Sun
23 Jan 2025 Sun
3 year old girl dies after iron gate fells on her

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നുവയസ്സുകാരി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സംഭവം. മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വണ്ടൂര്‍ സ്വദേശി സമീറിന്റെ മകള്‍ അയറ ആണ് മരിച്ചത്.(3 year old girl dies after iron gate fells on her)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ വൈകീട്ട് അഞ്ചോടെ അയറ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. ഗേറ്റില്‍ കേറി കളിക്കുകയായിരുന്നു കുട്ടി. ഈ സമയം ഗേറ്റ് മറിഞ്ഞുവീഴുകയും അയറയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവെ മരിക്കുകയുമായിരുന്നു.

ALSO READ: ഗേറ്റ് ദേഹത്തേക്ക് വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക