25
Nov 2024
Thu
25 Nov 2024 Thu
3 year old girl dies after parked tempo van ran over her

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം തനിയെ മുന്നോട്ടുനീങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുവയസ്സുകാരി മരിച്ചു. കര്‍ണാടക ബണ്ട്വാള്‍ ഫരങ്കിപേട്ടയ്ക്ക് സമീപം പട്ടണബെയിലു സ്വദേശി ഉനൈസിന്റെ മകള്‍ ആഷികയാണ് മരിച്ചത്. ടിപ്പുനഗര്‍ ലോറേറ്റോ പടവില്‍ ബുധനാഴ്ചയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുത്തശ്ശിയുടെ വീടിനു പുറത്തു കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ശരീരത്തിലൂടെ ഗുഡ്‌സ് ടെംപോ കയറിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഷികയുടെ അമ്മാവന്റേതാണ് ഗുഡ്‌സ് ടെംപോ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക