28
Mar 2024
Tue
28 Mar 2024 Tue
3 year old girl raped and killed by 15 year old boy

ഛത്തീസ്ഗഡിലെ റായ്പൂരില്‍ മൂന്നുവയസ്സുകാരിയെ 15കാരന്‍ ബലാല്‍സംഗം ചെയ്തുകൊന്നു. കുളിമുറിക്കുള്ളില്‍ കുട്ടിയെ കയറ്റി അകത്തുനിന്ന് കുറ്റിയിട്ടാണ് 15കാരന്‍ ബാലികയെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. നിലവിളി കേട്ട് കുഞ്ഞിന്റെ അമ്മ ഓടിയെത്തി കതകില്‍ തട്ടിവിളിച്ചെങ്കിലും പ്രതി തുറക്കാന്‍ കൂട്ടാക്കിയില്ല.(3 year old girl raped and killed by 15 year old boy)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് അമ്മ അയല്‍വാസികളെ കൂട്ടിയെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായി ജനനേന്ദ്രിയത്തില്‍ നിന്നു ചോരവാര്‍ന്നും ദേഹമാകെ കടിയേറ്റും കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു.

കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ വാടകക്കാരാണ് പെണ്‍കുട്ടിയും മാതാപിതാക്കളുമെന്ന് പൊലീസ് പറഞ്ഞു.