26
Nov 2024
Sat
26 Nov 2024 Sat
3 year old girl raped and murdered by relative

മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന് പാടത്തു കുഴിച്ചുമൂടി. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് സംഭവം. കുട്ടിയുടെ ബന്ധുവായ 22കാരനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ചോക്കലേറ്റ് നല്‍കി കുട്ടിയെ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി ബലാല്‍സംഗത്തിനു ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ കാണാതെ വന്നതോടെ കുടുംബം പിന്നീട് പോലീസില്‍ പരാതി നല്‍കി. സംശയത്തെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കുറ്റംസമ്മതിച്ചത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് പ്രതി കുഴിച്ചുമൂടിയ കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.