02
Apr 2023
Sun
02 Apr 2023 Sun

ലഖ്നൗ: യുപിയിൽ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാർത്ത. പത്ത് വയസുകാരൻ മൂന്ന് വയസുകാരിയെ ബലാത്സം​ഗം ചെയ്തു. മുസഫർന​ഗർ ജില്ലയിലെ ഒരു സ്കൂളിൽ ശനിയാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതി പ്രകാരം, ശനിയാഴ്ച സ്‌കൂളിന്റെ ടെറസിലേക്ക് കൊണ്ടുപോയി ആൺകുട്ടി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. പ്ലേസ്കൂൾ വിദ്യാർഥിനിയാണ് പെൺകുട്ടി.