07
Oct 2023
Fri
07 Oct 2023 Fri

സര്‍ഗൂജ: ബലൂണില്‍ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥികളടക്കം അടക്കം നിരവധി പേര്‍ക്ക് പരിക്ക്. വാതകം നിറച്ച ബലൂണും സിലിണ്ടറും പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ 33 സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം 37 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ അംബികാപൂര്‍ നഗരത്തിലെ വിവേകാനന്ദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലൂണുകള്‍ നിറയ്ക്കാന്‍ ഹീലിയം സിലിണ്ടര്‍ ഉപയോഗിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സുര്‍ഗുജ പോലീസ് സൂപ്രണ്ട് സുനില്‍ ശര്‍മ പറഞ്ഞു. ബലൂണുകളില്‍ ഹീലിയം വാതകം നിറയ്ക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായി എസ്പി പറഞ്ഞു.

പരിക്കേറ്റ 33 കുട്ടികളില്‍ 11 പേരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ ബലൂണുകള്‍ ഒരു സ്വകാര്യ പരിപാടിയില്‍ അലങ്കാരത്തിന് വേണ്ടിയുള്ളതാണെന്ന് കണ്ടെത്തി. എന്നാല്‍ സ്‌കൂള്‍ പരിസരത്തുവെച്ച് വാതകം നിറച്ചത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക