29
Dec 2023
Sat
29 Dec 2023 Sat

കോ​ഴി​ക്കോ​ട്: പപ്പടംകുത്തി വിഴുങ്ങിയതിനെ തുടർന്ന് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 33കാരി ​ഗുരുതരാവസ്ഥയിൽ. നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി.​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോഴാണ് എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​യി​ല്‍ പപ്പടംകുത്തി വിഴുങ്ങിയതായി കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അ​ന്ന​നാ​ള​ത്തി​ലും നെ​ഞ്ചി​ലും തു​ള​ച്ച് ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു പപ്പടംകുത്തി. ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോക്ടർമാരുടെ സംഘം പ​പ്പ​ടം കു​ത്തി പു​റ​ത്തെ​ടു​ത്തു. ശ്വാ​സ​നാ​ളം, ശ്വാ​സ​കോ​ശം, മ​ഹാ​ര​ക്ത​ധ​മ​നി, ഇ​ട​ത് വൃ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്ഷ​ത​മേ​റ്റ യു​വ​തി കാ​ര്‍​ഡി​യാ​ക് വി​ഭാ​ഗം ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.