22
Feb 2023
Thu
22 Feb 2023 Thu

ചെ​ന്നൈ: ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ലു​ വി​ദ്യാ​ർ​ഥി​നി​ക​ൾ മു​ങ്ങി മ​രി​ച്ചു.ക​രൂ​ർ ജി​ല്ല​യി​ലെ മാ​യ​ന്നൂ​രി​ലാ​ണു സം​ഭ​വം.കാ​വേ​രി നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പു​തു​ക്കോ​ട്ട​യി​ലെ പി​ള്ളി​പ്പ​ട്ടി​യി​ൽ പ​ഞ്ചാ​യ​ത്ത് മി​ഡി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ സോ​ഫി​യ(12), ത​മി​ഴ​ര​സി(13), ഇ​നി​യ(11), ലാ​വ​ണ്യ(11) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കുട്ടികളുടെ മരണത്തിൽ അനുശോചനം അറിയിച്ച മു​ഖ്യ​മ​ന്ത്രി എം കെ സ്റ്റാ​ലി​ൻ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.