വായിലെ മുറിവ് തുന്നിക്കെട്ടുന്നതിന് സ്വകാര്യ ആശുപത്രിയിലെത്തിച്ച നാലുവയസ്സുകാരന്‍ അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ ആണ് മരിച്ചത്.
|
കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലാണ് കുട്ടിയെ ചികില്‍സയ്‌ക്കെത്തിച്ചത്. കുട്ടി മരിച്ചതിനു പിന്നാലെ ചികില്‍സാപ്പിഴവിനെതിരേ കുടുംബം ആശുപത്രിയില്‍ പ്രതിഷേധിച്ചിരുന്നു. അതേസമയം അനസ്‌തേഷ്യക്ക് പിന്നാലെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


