29
Apr 2023
Sun
29 Apr 2023 Sun

11കാരിയെ വിവാഹം ചെയ്ത 40കാരന്‍ അറസ്റ്റില്‍. ബിഹാറിലെ സിവാന്‍ ജില്ലയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരമാണ് മഹേന്ദ്ര കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താന്‍ കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് മഹേന്ദ്ര കുമാര്‍ നിര്‍ബന്ധിച്ചു മകളെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് 11കാരിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് താന്‍ വിവാഹം ചെയ്തതെന്നും തന്നില്‍ പണം തട്ടാനുള്ള തന്ത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മഹേന്ദ്ര കുമാര്‍ പറഞ്ഞു.