03
Feb 2025
Wed
03 Feb 2025 Wed
4th class girl student found dead in home in Thiruvananthapuram

തിരുവനന്തപുരം വെള്ളനാട് നാലാം ക്ലാസുകാരിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ദില്‍ഷിതയാണ് മരിച്ചത്. ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇളയ സഹോദരിയുമായി കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ദില്‍ഷിത ശുചിമുറിയില്‍ കയറിയത്. കുട്ടികള്‍ തമ്മില്‍ പേനയ്ക്ക് വേണ്ടി തര്‍ക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചു. ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ദില്‍ഷിത. ആര്യനാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക