03
Jul 2023
Sun
03 Jul 2023 Sun

ഗംഗാജലം ശേഖരിച്ചശേഷം മടങ്ങവെ ശിവഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി ലൈനില്‍ തട്ടി അഞ്ചുപേര്‍ ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണ് സംഭവം. മീററ്റ് ജില്ലയിലെ റാലി ചൗഹാന്‍ ഗ്രാമത്തിലെ ഭവാന്‍പൂറില്‍ വച്ചാണ് ശിവഭക്തരായ കന്‍വാരിയാസ് സംഘം അപകടത്തില്‍പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വലിയ ശബ്ദത്തില്‍ പാട്ട് വച്ച് സംഘം ആഘോഷപൂര്‍വം ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ഉയര്‍ന്ന വോള്‍ട്ടേജ് കടന്നുപോവുന്ന വൈദ്യുതി ലൈനില്‍ വാഹനത്തിന്റെ ഒരുഭാഗം തട്ടിയതും അഞ്ചുപേരുടെ മരണത്തിന് ഇടയായതും. അഞ്ചുപേര്‍ പരിക്കുകളോടെ ചികില്‍സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു കോടിയിലേറെ പേര്‍ പങ്കെടുക്കുന്നതാണ് കന്‍വാര്‍ യാത്ര. കന്‍വാരിയാസ് എന്നാണ് തീര്‍ഥാടകരെ വിളിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക