13
Aug 2025
Sun
13 Aug 2025 Sun
5 injured after car rammed in to foot path

ഡ്രൈവിങ് പരിശീലിക്കുന്നതിനിടെ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുന്നിലാണ് സംഭവം. നിര്‍ത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ച ശേഷമാണ് കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും രണ്ടുപേര്‍ കാല്‍നടയാത്രികരുമാണ്. പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്ററിലും രണ്ടുപേര്‍ ഐസിയുവിലുമാണ് ചികില്‍സയില്‍ കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുനാഥാണ് കാര്‍ ഓടിച്ചിരുന്നത്. ലൈസന്‍സ് നേടിയ ശേഷം കാര്‍ ഓടിച്ചു പരിശീലിക്കുകയായിരുന്നു യുവാവ്. യുവാവിന്റെ അമ്മാവനും സമയം കാറിലുണ്ടായിരുന്നു.ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടകാരണമെന്നാണ് വിഷ്ണു പോലീസിനോടു പറഞ്ഞത്.