മിക്സ്ചര്‍ കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദി; അഞ്ചുവയസ്സുകാരന് മരിച്ചു. തിരുവനന്തപുരം മടത്തറ നെല്ലിക്കുന്ന് താഹന മന്‍സിലില്‍ ജമീല്‍- തന്‍സിയ ദമ്പതികളുടെ മകന് മുഹമ്മദ് ഇഷാന് ആണ് മരിച്ചത്. കുമ്മിള്‍ കിഴുനിലയില്‍ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു കുടുംബം. കുമ്മിള്‍ ഏയ്ഞ്ചല്‍ സ്കൂള്‍ എല്‍ കെ ജി വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഇഷാന്.
|
ബുധനാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ഹിഷാന്‍ ഛര്‍ദ്ദിച്ചത്. കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയില്‍നിന്നു വാങ്ങിയ മിക്സ്ചര്‍ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


