27
Dec 2024
Sun
27 Dec 2024 Sun
5 year old boy drown in water tank in Kannur

കണ്ണൂര്‍ ചെറുപുഴയില്‍ അഞ്ചുവയസ്സുകാരന്‍ ജലസംഭരണിയില്‍ വീണുമരിച്ചു. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ പ്രവൃത്തിക്ക് എത്തിയ അതിഥി തൊഴിലാളികളായ സ്വര്‍ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മു ആണ് മരിച്ചത്. കെട്ടിട നിര്‍മാണ സ്ഥലത്ത് നിര്‍മിച്ച ജലസംഭരണിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.