17
May 2023
Tue
17 May 2023 Tue

ഷാജഹാന്‍പൂര്‍: അധ്യാപികയുടെ അടിയേറ്റ് അഞ്ചുവയസ്സുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാറിന്റെ പെയിന്റ് പോറിച്ചുവെന്ന് ആരോപിച്ചാണ് അധ്യാപിക കുട്ടിയെ അടിച്ചത്. ജനുവരി 27നാണ് സംഭവം നടന്നത്. യുപിയിലെ നിഗോഹി മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക ശ്രുതി സിങ് ആണ് വിദ്യാര്‍ഥിയെ അടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമായതോടെ കുടുംബം കോടതിയിലെത്തുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് മെയ് നാലിന് പൊലീസ് കേസെടുത്തു. അടിയേറ്റ് കുട്ടിയുടെ കണ്ണ് പുറത്തുവന്നുവെന്ന് പൊലീസ് ഓഫിസര്‍ അമിത് ചൗരസ്യ പറഞ്ഞു.

അതേസമയം കുട്ടിക്ക് മര്‍ദ്ദനമേറ്റുവെന്ന് പറയുന്ന ദിവസം അധ്യാപിക ലീവിലായിരുന്നുവെന്നും കുട്ടിക്ക് ഗുരുതരമായ രോഗമുണ്ടായിരുന്നുവെന്നുമാണ് വിദ്യഭ്യാസ വകുപ്പിന്റെ റിപോര്‍ട്ട്. വിഷയം അന്വേഷിക്കാന്‍ രണ്ടംഗ സമിതിക്ക് രൂപം നല്‍കിയതായും സംശയകരമായ സംഭവമായതിനാല്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫിസര്‍ കുമാര്‍ ഗൗരവ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക