25
Mar 2024
Fri
25 Mar 2024 Fri
5 year old girl dies during playing in cradle

പത്തനംതിട്ട: കളിക്കുന്നതിനിടെ തൊട്ടില്‍കയര്‍ കഴുത്തുകുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു. പത്തനംതിട്ട കോന്നി ചെങ്ങറ ഹരിവിലാസത്തില്‍ ഹരി-നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്. വെള്ളി വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവസമയത്ത് മാതാപിതാക്കള്‍ ഇളയകുഞ്ഞിനെക്കൊണ്ട് ആശുപത്രിയില്‍ പോയിരുന്നതിനാല്‍ ഹൃദ്യയും മുത്തച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലില്‍ കളിക്കുന്നതിനിടെ ഹൃദ്യക്ക് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.