13
Jan 2026
Wed
13 Jan 2026 Wed
500 dogs killed in Telengana

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ 500 നായ്ക്കളെ വിഷംകുത്തിവച്ചു കൊന്നു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ഭവനാടിപേട്ട്, പല്‍വഞ്ച, ഫരീദ്‌പേട്ട്, വാഡി, ബന്ദരാമേശ്വരപ്പള്ളി എന്നീ ഗ്രാമങ്ങളിലാണ് സംഭവം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നല്‍കി വാഗ്ദാനം പാലിക്കാനാണ് പുതുതായി അധികാരമേറ്റ ഭരണസമിതിയുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ചുകൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ മൃഗസ്‌നേഹികള്‍ വിഷയത്തില്‍ പരാതി നല്‍കി. ഇതോടെ കുഴിച്ചിട്ട നായ്ക്കളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തിട്ടുണ്ട്. പരാതിയില്‍ പത്തോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ALSO READ: കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍