01
Jun 2023
Sun
01 Jun 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: റോഡിലെ എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഇന്ന് അർധരാത്രി മുതൽ പിഴ നൽകണം. റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എഐ ക്യാമറയും അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറയും ചുവപ്പ് സിഗ്‌നൽ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 18 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.

ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായതിനെത്തുടർന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ രണ്ടുപേർക്കൊപ്പം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നതിന് തൽക്കാലം പിഴ ഈടാക്കില്ല.

പിഴ ഇങ്ങനെ
ഹെൽമറ്റില്ലാത്ത യാത്ര 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ 1000 രൂപ)

ലൈസൻസില്ലാതെയുള്ള യാത്ര 5000 രൂപ

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം 2000 രൂപ

അമിതവേഗത 2000 രൂപ

സീറ്റ് ബെൽറ്റില്ലെങ്കിൽ ആദ്യതവണ 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ)

മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ രണ്ടു വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പി

ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ മൂന്നു മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ പേരുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാൽ 1000 രൂപ